Thiruvananthapuram

മതിയായ രേഖകളില്ലാതെ കേരള തീരത്ത്  മത്സ്യബന്ധനം; തമിഴ്നാട് സ്വദേശിയുടെ ട്രോളർ പിടിച്ചെടുത്തു

കഴിഞ്ഞ ആഴ്ചകളിലും തമിഴ്നാട്ടിൽ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തിരുന്നു

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കേരള തീരത്ത്  മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ട്രോളർ പിടിച്ചെടുത്തു. മറൈൻ ആംബുലസിൽ  നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്തു നിന്നും നാല് കിലോമീറ്റർ ഉള്ളിൽ വച്ചാണ് ബോട്ടിനെ പിടി കൂടിയത്.  തമിഴ്നാട് സ്വദേശിയായ ബേബി ജോൺ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്  ട്രോളർ ബോട്ട്.
കഴിഞ്ഞ ആഴ്ചകളിലും തമിഴ്നാട്ടിൽ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കും. തീരത്ത് പരിശോധന തുടരുമെന്നും  മറൈൻ എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.

content highlight : illegal-fishing-trawler-boat-owned-by-tamilnadu-native-caught-from-kerala-coastal

Latest News