കൊച്ചി: പെരുമ്പാവൂരില്‍ ഓടുന്ന ക്രെയിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. പെരുമ്പാവൂര്‍ മലൂദ്പുര സ്വദേശികളായ വിജില്‍, ദിവ്യ എന്നിവര്‍ക്കാണ് കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിനിനെ മറികടക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടം. ഇരുവരെയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
content highlight : attempting-to-overtake-a-moving-crane-scooter-passenger-couple-seriously-injured-in-perumbavoor