ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.
വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍.ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ അക്കൗണ്ട് തുടങ്ങാം. പക്ഷേ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ മാതാപിതാക്കളുടെ പേരും കൊടുക്കണം. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.
ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.
ഉദാഹരണമായി 333 രൂപ ദിവസേന മാറ്റി വെച്ചാല്‍ 17 ലക്ഷത്തിലധികം സമ്പാദിക്കാം. ഇവിടെ ദിവസവും 333 രൂപ മാറ്റിവെച്ചാല്‍ ഓരോ മാസവും 9,990 രൂപ നിക്ഷേപിക്കും. അത്തരത്തില്‍ ഒരു വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്നത് 1,19,880 ലക്ഷം രൂപയാവും. സാധാരണയായി 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 6.7 ശതമാനം പലിശ കണക്കാക്കിയാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,12,941 ലക്ഷം രൂപയാണ്.
മാസംതോറും 5000 രൂപ മാത്രം, നിങ്ങള്‍ക്ക് കോടീശ്വരനാകാം!; ഇതാ ഒരു നിക്ഷേപ പദ്ധതി.
ഇവിടെ പലിശയിനത്തില്‍ 1,13,541 ലക്ഷം ഉറപ്പാക്കാം. എന്നാല്‍ ഈ അക്കൗണ്ട് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ മെച്യൂരിറ്റി തുക ഇരട്ടിയിലധികമാവും. 10 വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്ന മൊത്തം തുക 11,98,800 രൂപയാകും. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 17,06,837 രൂപയായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പലിശ മാത്രം 5,08,037 രൂപയാണ്.
content highlight: Post Office scheme