കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം തയ്യാറാക്കിയാലോ? സ്വാദിഷ്ടമായ പാൽ കൊഴുക്കട്ടയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപൊടി
- ഉപ്പ്
- ജീരകം
- തേങ്ങ ചിരകിയത്
- പഞ്ചസാര
- ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
അരിപൊടയിലേക്ക് ജീരകം, ഉപ്പ് എന്നിവ ചേർത്ത് മാവ് രൂപത്തിൽ കുഴച്ചെടുക്കാം. ഇത് ചെറിയ ഉരുളകളാക്കി ഇഡ്ഡ്ലി പാത്രത്തിൽ ആവി കയറ്റിയെടുക്കാവുന്നതാണ്. ശേഷം തേങ്ങാപാൽ, പഞ്ചസാര, ഏലയ്ക്ക ഒരുമിച്ചു ചേർത്ത് കുറുക്ക് രൂപത്തിലാക്കിയെടുക്കാം. ഉരുളകൾ വെന്ത ശേഷം അതിനു മുകളിലേക്ക് കുറുക്ക് ഒഴിച്ചു കൊടുക്കാം.