വൈകീട്ട് ഒരു ചായ നിർബന്ധമുള്ള ആളുകളാണ് പലരും. ആ ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും സ്പെഷ്യലായി കിട്ടിയാൽ പിന്നെ ഹാപ്പിയായി. വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു മസാല ബോണ്ട തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
ഫില്ലിങ്ങ് തയാറാക്കാൻ
മാവ് തയാറാക്കാൻ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുത്ത് വേവിച്ചെടുക്കുക. ശേഷം ഇത് നല്ലവണ്ണം ഉടച്ചെടുക്കാം. ബോണ്ടയ്ക്കുള്ളിലെ ഫില്ലിങ്ങ് തയാറാക്കാനായി ആദ്യം ചീനചട്ടിയിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് പെരുഞ്ചീകം, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില,ഉപ്പ് എന്നിവ വഴറ്റിയെടുക്കാം. ബ്രൗൺ നിറമാകുന്നതിനു മുൻപ് തന്നെ മഞ്ഞൾ പൊടി, മുളകു പൊടി എന്നിവ ചേർക്കുക. ഉരുളക്കിഴങ്ങും മല്ലിയിലയും വഴറ്റിയെടുത്ത കൂട്ടിലേക്ക് ചേർത്ത് ബോണ്ടയുടെ അകത്തു നിറയ്ക്കാനുള്ള കൂട്ട് തയാറാക്കാം.
കടലമാവിലേക്ക് മൈദ, അരിപ്പൊടി,മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ബേക്കിങ്ങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം മിക്‌സ് ചെയ്യാം. ശേഷം വെള്ളം ആവശ്യത്തിനനുസരിച്ച് ചേർത്ത് മാവ് രൂപത്തിലാക്കുക. നേരത്തെ ഉണ്ടാക്കിയ മസാല, ചെറിയ ഉരുളകളാക്കുക. ഇവ മാവിൽ മുക്കി പൊരിച്ചെടുക്കാവുന്നതാണ്.