Food

കിടിലൻ സ്വാദിൽ ഒരു എഗ്ഗ് റൈസ് ഉണ്ടാക്കിയാലോ?

ഒരു വെറൈറ്റി റൈസ് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒരു എഗ്ഗ് റൈസ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബസ്മതി റൈസ്
  • മുട്ട
  • ഉപ്പ്
  • കുരുമുളക്
  • വെളുത്തുള്ളി
  • പച്ചമുളക്
  • സവാള
  • കറിവേപ്പില
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • തക്കാളി
  • മല്ലിയില

തയ്യാറാക്കുന്ന വിധം

മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ വഴറ്റുക. നല്ലവണ്ണം വഴന്നു വരുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി ചേർക്കാം. ശേഷം തക്കാളിയും, മുട്ട പൊരിച്ചു വച്ചതും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്അ തിലേക്ക് റൈസ് ചേർത്തിളക്കുക. കുരുമുളക് പൊടി, മല്ലിയില എന്നിവ വിതറിയ ശേഷം വിളമ്പാം.