റസ്റ്റേറന്റ് സ്റ്റൈൽ റുമാലി റൊട്ടി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മൈദ, ആട്ട, ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയിലേക്ക് വെള്ളം ചേർത്ത് മാവ് രൂപത്തിൽ കുഴച്ചെടുക. കുഴച്ചു വച്ച മാവിലേക്ക് എണ്ണം പുരട്ടിയ ശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കാം. ശേഷം ഇത് കട്ടി കുറച്ച് പരത്തിയെടുക്കാവുന്നതാണ്. പാകം ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രം സ്റ്റൗവിനു മുകളിൽ തിരിച്ചുവയ്ക്കുക. അതിലേക്ക് ഉപ്പ് വെള്ളം തളിച്ച് അത് ഉണങ്ങുന്നതു വരെ വെയ്റ്റ് ചെയ്യാം. പാൻ ചൂടായി കഴിഞ്ഞ് റോമാലി റൊട്ടി ചുട്ടെടുക്കാം. ഇരുവശവും ബ്രൗൺ നിറമായതിനു ശേഷം നിങ്ങളുടെ ഇഷ്ട വിഭവത്തിനൊപ്പം കഴിക്കാം.