ബാഴ്‌സിലോണ: അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോമിലൂടെ ടെലികോം പ്രവര്‍ത്തനങ്ങളെ വിപ്ലാവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ പ്ലാറ്റ്‌ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ ആഗോള വമ്പന്മാര്‍. ബാഴ്‌സിലോണയില്‍ നടക്കുന്ന 2025 വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ഓപ്പണ്‍ ടെലികോം എഐ പ്ലാറ്റ്‌ഫോം പദ്ധതി ജിയോ ഉള്‍പ്പടെയുള്ള ആഗോള ടെലികോം കമ്പനികള്‍ ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്നത്തെ ഓപ്പറേറ്റര്‍മാരെയും സേവന ദാതാക്കളെയും റിയല്‍ വേള്‍ഡ്, എഐ അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടെലികോം എഐ പ്ലാറ്റ്ഫോം അഭൂതപൂര്‍വമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ബിസിനസിന് സുരക്ഷ പ്രദാനം ചെയ്യുന്നതിനോടൊപ്പം ശേഷി വര്‍ധിപ്പിക്കാനും പുതിയ വരുമാന അവസരങ്ങള്‍ കണ്ടെത്തുന്നതിനും ഇത് സഹായിക്കും.
എഎംഡിയുടെ കമ്പ്യൂട്ടിംഗ് മികവുമായി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ സംയോജിപ്പിച്ച്, വിവിധ സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിലാണ് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ലെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് പുതിയ എഐ പ്ലാറ്റ്‌ഫോം. വലുതും ചെറുതുമായ ഭാഷാ മോഡലുകള്‍, മെഷീന്‍ ലേണിംഗ് ടെക്‌നിക്കുകള്‍, നെറ്റ്വര്‍ക്ക് മാനേജ്മെന്റിനും ഓപ്പറേഷനുകള്‍ക്കുമായി എന്‍ഡ്-ടു-എന്‍ഡ് ഇന്റലിജന്‍സ് നല്‍കുന്നതിന് ഏജന്റ് എഐ ടൂളുകള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു ഈ പ്ലാറ്റ്‌ഫോം.
ടെല്‍കോ ലെയറുകളിലുടനീളം ഏജന്റ് എഐ ഉപയോഗിക്കുന്നതിലൂടെ, ഞങ്ങള്‍ ഒരു മള്‍ട്ടിമോഡല്‍, മള്‍ട്ടിഡൊമെയ്ന്‍ വര്‍ക്ക്ഫ്‌ളോ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ്. കാര്യക്ഷമത, ഇന്റലിജന്‍സ്, സുരക്ഷ എന്നീ തലങ്ങളെ പുനര്‍ നിര്‍വചിക്കുന്ന സംവിധാനമായിരിക്കുമിത്–റിലയന്‍സ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍ പറഞ്ഞു.
എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് നെറ്റ്വര്‍ക്കുകളെ പരിവര്‍ത്തനം ചെയ്യുന്നതിനായുള്ള ഓപ്പണ്‍ ടെലികോം എഐ പ്ലാറ്റ്ഫോമാണ് ജിയോ വികസിപ്പിക്കുന്നത്. സ്വയം ഒപ്റ്റിമൈസ് ചെയ്യുന്ന, ഉപഭോക്തൃ-അവബോധമുള്ള ആവാസവ്യവസ്ഥയിലേക്ക് ഇത് നെറ്റ് വര്‍ക്കുകളെ എത്തിക്കും. ഈ സംരംഭം ഓട്ടോമേഷന് അപ്പുറമാണ്-എഐ അധിഷ്ഠിത, തത്സമയം പൊരുത്തപ്പെടുന്ന, ഉപയോക്താവിനെ മെച്ചപ്പെടുത്തുന്ന സ്വയംഭരണ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചാണ് ഇത് ചിന്തിക്കുന്നത്. ഒപ്പം ഡിജിറ്റലിലുടനീളം പുതിയ സേവന-വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും തലമുറ എഐ അധിഷ്ഠിത അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിന് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, സിസ്‌കോ, നോക്കിയ തുടങ്ങിയ കമ്പനികളുമായി സഹകരിക്കുന്നതില്‍ എഎംഡി അഭിമാനിക്കുന്നുവെന്ന് എഎംഡി ചെയര്‍ ആന്‍ഡ് സിഇഒ ലിസ സു പറഞ്ഞു.
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായും നോക്കിയയുമായും സഹകരിച്ച് എഐ ഉപയോഗപ്പെടുത്തി ടെലികോം നെറ്റ് വര്‍ക്കുകളെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റി മറിക്കുന്നതാണ് ഈ പദ്ധതിയെന്ന് സിസ്‌കോ ചെയര്‍ ആന്‍ഡ് സിഇഒ ചക്ക് റോബിന്‍സ് വ്യക്തമാക്കി.
റാന്‍, കോര്‍, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് തുടങ്ങി നിരവധി മേഖലകളില്‍ വിശ്വാസ്യതയാര്‍ന്ന ലീഡര്‍ഷിപ്പാണ് നോക്കിയയ്ക്കുള്ളതെന്നും പുതിയ പദ്ധതിയിലും ഇത് പ്രതിഫലിക്കുമെന്നും നോക്കിയ സിഇഒയും പ്രസിഡന്റുമായ പെക്ക ലന്‍ഡ്മാര്‍ക്ക് പറഞ്ഞു.