ചൂടുകാലമായതു കൊണ്ട് തന്നെ എപ്പോഴും തണുത്ത പാനീയങ്ങൾ കുടിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. ഒരു സംഭാരം റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കട്ടിയുള്ള തൈര് – 1 കപ്പ്
- വെള്ളം – 8 കപ്പ്
- ഉള്ളി – 10 എണ്ണം
- കാന്താരി മുളക് – പാകം അനുസരിച്ച്
- ഇഞ്ചി – ആവശ്യത്തിന്
- കുരുമുളക് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൈര് നല്ലവണ്ണം കടഞ്ഞെടുക്കുക. ശേഷം അതിലേക്ക് വെള്ളം ചേർത്തു കൊടുക്കാം. വെള്ളം ചേർത്ത ശേഷം നല്ലവണ്ണം മിക്സ് ചെയ്യുക. ഉള്ളി, കാന്താരി മുളക്, ഇഞ്ചി, കുരുമുളക് എന്നിവ ചതച്ച് തൈരിലേക്ക് ചേർക്കാം. അവസാനമായി ഉപ്പ് ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്ത് കുടിക്കാം.