നോമ്പു തുറക്കുന്ന സമയത്ത് കൂടുതലായും തയാറാക്കുന്ന വിഭവമാണ് തരി കഞ്ഞി. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തയാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാലിലേക്ക് കുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക. തിളച്ചു വരുമ്പോൾ ഇതിലേക്ക് റവ ചേർക്കാം. ശേഷം പഞ്ചസാര, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്തു കൊടുക്കാവുന്നതാണ്. നല്ലവണ്ണം കുറുകി വരുന്നതു വരെ ഇളക്കുക. അതേ സമയം മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് ഉള്ളി, അണ്ടിപരിപ്പ്, കിസ്മിസ്സ് എന്നിവ വറുതെടുക്കാം. വറുതെടുത്തവ കഞ്ഞിയിലേക്ക് ചേർത്ത ശേഷം ചൂടോടെ വിളമ്പാം. ആരോഗ്യഗുണങ്ങൾക്കൊപ്പം തന്നെ ക്ഷീണം അകറ്റാനും തരി കഞ്ഞി സഹായിക്കും. റവയ്ക്കു പകരം റാഗ്ഗിയും ഇതു തയാറാക്കാൻ ഉപയോഗിക്കാവുന്നതാണ്.