Food

ചൂട് സമയത്ത് ഒരു കൂൾ മംഗോ സ്മൂത്തി കിട്ടിയാലോ?

ചൂട് കാലമല്ലേ, ഇപ്പോൾ ഒരു കൂൾ മംഗോ സ്മൂത്തി കിട്ടിയാലോ? ചൂട് സമയത്ത് മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ മാമ്പഴം ഉപയോഗിച്ച് ഒരു സ്മൂത്തി തയ്യാറാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • മാമ്പഴം അരിഞ്ഞത് – 2 കപ്പ്
  • പാൽ – 1/2 കപ്പ്
  • യോഗട്ട് – 1 1/2 കപ്പ്
  • തേൻ – 4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

മാമ്പഴം അരിഞ്ഞ ശേഷം ഫ്രീസറിൽ വച്ച് തണുപ്പിക്കുക. മാമ്പഴം, പാൽ, യോഗട്ട്, തേൻ എന്നിവ ഒന്നിച്ച് മിക്സിയിൽ ബ്ലെൻഡ് ചെയ്തെടുക്കാം. നല്ലവണ്ണം ബ്ലെൻഡായി വന്ന ശേഷം സർവിങ്ങ് ഗ്ലാസ്സിലേക്ക് മാറ്റാവുന്നതാണ്.