നോൺ വെജ് പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്നൊരു വിഭവമാണ് ചിക്കൻ ചുക്ക. വളരെ എളുപ്പത്തിൽ ചിക്കൻ ചുക്ക വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ചപ്പാത്തിക്കും പൊറോട്ടക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിൽ തൊരും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് 15 മിനിറ്റ്. മാറ്റിവയ്ക്കുക. മുറിച്ചെടുത്ത സവാള എണ്ണയിലിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുത്തത് ചേർക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.
ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. കുറച്ച് കറിവേപ്പില, ഉപ്പ്, പച്ചമുളക് ചേർത്ത് ഇളക്കുക. അടച്ച് വച്ച് വേവിക്കുക. അതിനുശേഷം ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ഇതിലേക്ക് കുരുമുളക് പൊടി, പെരുംജീരകം പൊടി എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം അടച്ച് വച്ച് വേവിക്കുക. ഇതിലേക്ക് വറുത്തെടുത്ത സവാള പൊടിച്ചതും കുറച്ച് കറിവേപ്പിലയും ചേർക്കുക.