കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തങ്ങളുടെ യോഗ്യതക്കും നൈപുണ്യത്തിനും അനുസൃതമായ തൊഴിലവസരങ്ങള്‍ സ്വകാര്യമേഖലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ പൈലറ്റ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം 2025 മാര്‍ച്ച് 5 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും.
ഉദ്ഘാടന പരിപാടിയില്‍ വിജ്ഞാന കേരളത്തിന്റെ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷിത റോയ്, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് യറക്ടര്‍ സുധീര്‍ .കെ, എംപ്ലോയ്മെന്റ് & ട്രെയിനിംഗ് യറക്ടര്‍ സുഫിയാന്‍ അഹമ്മദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് യറക്ടര്‍ ഡോ. ഷാലിജ് പി.ആര്‍, ലിങ്ക്ഡിന്‍ ീനിയര്‍ കസ്റ്റമര്‍ സക്‌സസ് മാനേജര്‍ മിത് മുഖര്‍ജി, കോഴ്‌സിറ ഗവണ്‍മെന്റ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ അഭിഷേക് കോഹ്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി, ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളാ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി (കെ-ഡിസ്‌ക്) ചേര്‍ന്ന് നടപ്പ് അധ്യയന വര്‍ഷത്തില്‍ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25000 വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും അതുവഴി തൊഴില്‍ സജ്ജമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്. നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി ലിങ്ക്ഡിന്‍, കോഴ്‌സിറ, ഫൗണ്ടിറ്റ്, ടിസിഎസ് അയോണ്‍ എന്നീ പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച് ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്‌സു്കള്‍, സോഫ്റ്റ് സ്‌കില്‍ വര്‍ദ്ധിപ്പിക്കാനായുള്ള വര്‍ക്ക് റെഡിനസ് പ്രോഗ്രാം,
എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്സീവ് ഡൊമെയ്ന്‍ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം, ബ്രിട്ടീഷ് കൗണ്‌സിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനം എന്നിവയും ഉള്‍പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും പൂര്‍ണ പങ്കാളിത്തത്തിലൂടെ വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് മേഖലകള്‍ക്കനുസൃതമായ പരിശീലനം നല്‍കി പഠന ശേഷം തൊഴില്‍ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് വിജ്ഞാന കേരളം നൈപുണ്യ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നത്.
CONTENT HIGH LIGHTS; Vigyan Kerala Pilot Skill Training Programme: Higher Education Minister R. Bindu will be inaugurated on 5th