വരും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ സെഡാൻ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. 2025 മാർച്ചിൽ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട അതിന്റെ ജനപ്രിയ സെഡാൻ അമേസിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. ഈ കിഴിവ് രണ്ടാം തലമുറ ഹോണ്ട അമേസ് 2024 മോഡൽ, 2025 മോഡൽ എന്നിവയ്ക്ക് ലഭ്യമാകും. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഹോണ്ട അമേസിൽ ലഭ്യമായ കിഴിവുകളെക്കുറിച്ചും അതിന്‍റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ചും വിശദമായി അറിയാം.
ഹോണ്ട അമേസ് VX CNG -യിലാണ് ഏറ്റവും ഉയർന്ന കിഴിവ് നൽകുന്നത്. 1.07 ലക്ഷം രൂപ വിലക്കിഴിവ് ലഭിക്കും. ഇതിനുപുറമെ, എൻട്രി ലെവൽ അമേസ് ഇ, മിഡ്-സ്പെക്ക് എസ് വേരിയന്റുകളിൽ 57,200 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. എങ്കിലും എസ് സിഎൻജി പതിപ്പിന് 77,200 രൂപ വരെ വിലക്കിഴിവുണ്ട്. അതേസമയം VX വേരിയന്റിന് മൊത്തം 67,200 രൂപ വരെ കിഴിവ് നൽകുന്നു.
2024 അവസാന വർഷത്തിലാണ് ഹോണ്ട അമേസിനെ അപ്‌ഡേറ്റ് ചെയ്തത്. രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ അമേസിൽ ഹണികോമ്പ് പാറ്റേണുള്ള വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും സംയോജിത ഡിആർഎല്ലുകളുള്ള സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. ഗ്രില്ലിന് മുകളിലുള്ള കണക്റ്റഡ് ക്രോം സ്ട്രിപ്പും നവീകരിച്ച ക്ലാംഷെൽ ബോണറ്റും പ്രീമിയം ടച്ച് നൽകുന്നു. അതേസമയം, കാറിന്റെ ക്യാബിനിൽ, ഉപഭോക്താക്കൾക്ക് 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. അതേസമയം കാറിൽ സിംഗിൾ-പാൻ സൺറൂഫും ഉണ്ട്.
സുരക്ഷയ്ക്കായി, പുതിയ അമേസിൽ 6 എയർബാഗുകളും എഡിഎഎസ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ കാറിൽ നിലനിർത്തിയിട്ടുണ്ട്. ഹോണ്ട അമേസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.10 ലക്ഷം മുതൽ 11.20 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ വിപണിയിൽ, മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ കാറുകളോടാണ് ഹോണ്ട അമേസ് മത്സരിക്കുന്നത്. ഹോണ്ട അമേസ് സിഎൻജി പതിപ്പിന് 30 മുതൽ 32 കിമി വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
content highlight: honda-amaze-get-1-07-lakh-price-cut