Thiruvananthapuram

വിഴിഞ്ഞം തുറമുഖം: റെയില്‍ കണക്ടിവിറ്റി പദ്ധതിക്ക് ഫണ്ട് കണ്ടെത്താന്‍ നടപടിയെന്ന് മന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള റെയില്‍ കണക്ടിവിറ്റി പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ ഫണ്ട് കണ്ടെത്തുന്നതിന് പ്രധാന്‍മന്ത്രി ഗതിശക്തി, സ്‌കീം ഫോര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ സ്റ്റേറ്റ്‌സ് കാപ്പിറ്റവല്‍ ഇന്‍വെസ്‌മെന്റ്, സാഗര്‍മാല, റെയില്‍ സാഗര്‍ തുടങ്ങിയവയില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2028 ഡിസംബറില്‍ റെയില്‍പാത പൂര്‍ത്തിയാക്കാനാണ് ആലോചന. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയത്.

പദ്ധതിയ്ക്കായി ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളിലായി 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജില്‍പ്പെട്ട 0.829 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നത് പുരോഗമിച്ചുവരുന്നു. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ വിശദപദ്ധതി രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാം. തുറമുഖത്തുനിന്നും എന്‍.എച്ച് 66മായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റര്‍ പോര്‍ട്ട് റോഡിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഇന്റര്‍സെക്ഷന്‍ സ്‌കീം എന്‍എച്ച്എഐയുടെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

CONTENT HIGH LIGHTS; Vizhinjam Port: Minister says steps are being taken to find funds for rail connectivity project

Latest News