ടെൻഷൻ അടിക്കാത്തവർ ഉണ്ടായിരിക്കുമോ? ചിലർ എന്തിനും ഇതിനും ടെൻഷനടിക്കുന്നു.. എന്തിനാണ് ഇത്ര ആശങ്ക? ഇത്രയും ആശങ്കപ്പെട്ടിട്ട് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? വെറുതെ ടെൻഷനടിച്ച് ആരോഗ്യം മോശമാക്കരുത്.. ഡോക്ടർ ലീഗി നടത്തിയ ഒരു പഠനത്തെ കുറിച്ചാണ് ഇനി പറയുന്നത്.
ആളുകള്‍ ടെന്‍ഷനടിക്കുന്ന കാര്യങ്ങളില്‍ 85 ശതമാനവും ഒരിക്കലും സംഭവിക്കുന്നില്ലെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇനി സംഭവിക്കുന്ന കാര്യങ്ങളായ ശേഷിക്കുന്ന 15 ശതമാനത്തില്‍, 79 ശതമാനം ആളുകള്‍ പ്രതീക്ഷിച്ചതിലും നന്നായി ആ സാഹചര്യം കൈകാര്യം ചെയ്യും. അല്ലെങ്കില്‍ അതില്‍ നിന്ന് ആളുകള്‍ വിലപ്പെട്ട പാഠങ്ങള്‍ പഠിക്കും. നമ്മുടെ ആശങ്കകളില്‍ 97 ശതമാനവും അടിസ്ഥാനരഹിതമാണെന്നും ഇത് സൂചിപ്പിക്കുന്നു. നമ്മുടെ മനസ്സ് നെഗറ്റീവ് ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്ന് പഠനം വ്യക്തമാക്കുന്നു.
പലപ്പോഴും ഇതുമൂലം അനാവശ്യ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നു. ഈ പഠനം ഓര്‍മ്മപ്പെടുത്തുന്നത് അനാവശ്യമായി ഒന്നും ചിന്തിച്ചു കൂട്ടി വിഷമിക്കേണ്ടതില്ലെന്നാണ്. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മൈന്‍ഡ് ഫുള്‍നെസ് പരിശീലിക്കുന്നത് ചെയ്യുന്നത് ആശങ്കകളെ അകറ്റാന്‍ സഹായിക്കും.
സംഭവിക്കുമെന്നുറപ്പുള്ള നെഗറ്റീവ് ചിന്തകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏകാഗ്രത നശിപ്പിക്കുകയും മാനസികാസ്ഥയെ വഷളാക്കുകയും ചെയ്യും. ദേഷ്യവും ടെന്‍ഷനും കൂട്ടാനും കാരണമാകും.
അമിതമായി ചിന്തിച്ചുകൂട്ടുന്നതിന് പകരം പോസീറ്റിവായി ഇരിക്കാന്‍ ശ്രദ്ധിക്കാം. ഇത് വെല്ലുവിളികളേയും പ്രശ്‌നങ്ങളേയും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമ്മളെ പ്രാപ്തരാക്കും. അതിനാല്‍ ടെന്‍ഷനുകളെക്കുറിച്ച് ഓര്‍ത്ത് ഇനി ടെന്‍ഷന്‍ കൂട്ടാതെയിരിക്കാം.
content highlight: 85-percent-worries-never-happen