Tech

പോക്കോ എം7 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി; സ്‌നാപ്ഡ്രാഗൺ പ്രൊസസറോടുകൂടി 10,000 രൂപയിൽ കിടിലൻ സ്മാര്‍ട്ട്‌ഫോണ്‍

ഏറ്റവും വലിയ ഡിസ്‌പ്ലേയുള്ളതും ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന 5ജി ഫോണുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ദില്ലി: പോക്കോ (Poco) അവരുടെ ഏറ്റവും പുതിയ പോക്കോ എം7 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 10,000 രൂപയിൽ താഴെ വിലയുള്ള ഈ ബജറ്റ് ഫോണിൽ സ്‌നാപ്ഡ്രാഗൺ പ്രൊസസർ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ഡ്യുവൽ ക്യാമറ സജ്ജീകരണം തുടങ്ങിയവ ഉണ്ട്. ഏറ്റവും വലിയ ഡിസ്‌പ്ലേയുള്ളതും ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന 5ജി ഫോണുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
പോക്കോ എം7 ഇന്ത്യയിൽ രണ്ട് വേരിയന്‍റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും 8 ജിബി + 128 ജിബി വേരിയന്‍റിന് 10,999 രൂപയുമാണ് വില.

ഈ പോക്കോ ഫോണിൽ 120Hz റിഫ്രഷ് റേറ്റും ട്രിപ്പിൾ ടിയുവി സർട്ടിഫിക്കേഷനുമുള്ള 6.88 ഇഞ്ച് എച്ച്‌ഡി+ സ്‌ക്രീൻ ഉണ്ട്. 12 ജിബി വരെ വികസിപ്പിക്കാവുന്ന റാം ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 SoC പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. പോക്കോ എം7 5ജി-യിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്‍കാനർ ഉണ്ട്, കൂടാതെ 18 വാട്സ് ഫാസ്റ്റ് ചാർജിംഗുള്ള 5160 എംഎഎച്ച് ബാറ്ററിയും ബോക്സിൽ 33 വാട്സ് ചാർജറും ഉണ്ട്. 5,160 എംഎഎച്ചിന്‍റെതാണ് ബാറ്ററി. സാറ്റിൻ ബ്ലാക്ക്, മിന്‍റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും.

പോക്കോ എംപി 5ജി ഫോൺ ഷവോമി ഐപ്പർ ഒഎസ്-നൊപ്പം ആൻഡ്രോയ്‌ഡ് 14-ൽ പ്രവർത്തിക്കുന്നു. ഫോണിനൊപ്പം കമ്പനി രണ്ട് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നു. സോണി ഐഎംഎക്സ്852 സെൻസറുള്ള 50 എംപി പ്രധാന ക്യാമറയും സെക്കൻഡറി ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കായി ഫോണിന് 8 എംപി മുൻ ക്യാമറയുണ്ട്. കണക്റ്റിവിറ്റിക്കായി ഫോണിൽ ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്സ്, യുഎസ്‍ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്.

content hihglight :  poco-m7-5g-budget-friendly-smartphone-with-50-mp-main-camera-launched-in-india