പച്ചക്കറികൾ ഒരുപക്ഷേ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട ആയിരിക്കും എന്നാൽ ഇതിന് ഗുണം ഉണ്ടോ ഇല്ലയോ എന്നൊന്നും പല കുട്ടികൾക്കും അറിയുകയുമില്ല പക്ഷേ വളരെയധികം ഗുണമുള്ള ഒന്നാണ് വയലറ്റ് നിറത്തിലുള്ള പച്ചക്കറികൾ. ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ് പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും. ഇത് വീക്കം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ മികച്ചതാണ് എന്ന തരത്തിലുള്ള പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പച്ചക്കറിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി തന്നെ മനസ്സിലാക്കണം കൂടുതലായും വഴുതനങ്ങ ബെറീസ് പറപ്പിൽ നിറത്തിലുള്ള കാബേജ് തുടങ്ങിയവയാണ്
പഠനം
2019ൽ ‘ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം’ പ്രസിദ്ധീകരിച്ച പഠനത്തിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും, പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്റിഓക്‌സിഡന്റുകളാണ്.
ഗുണങ്ങൾ
ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമ്മത്തിന്റെ ഡാമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അർബുദ സാധ്യത കുറയ്‌ക്കും. മുന്തിരി കഴിക്കുന്നത് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. പർപ്പിൾ കാബേജ് പർപ്പിൾ കാബേജിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.