അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്ത ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ചേര്‍ന്ന് ആക്രമിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും മര്‍ദനമേറ്റു. അടൂർ മണ്ണടിയിലെ അജിത്, പിതൃസഹോദരനായ സുനീഷ് എന്നിവര്‍ക്കാണ് അഞ്ചംഗസംഘത്തിന്റെ മര്‍ദനമേറ്റത്. മാര്‍ച്ച് ഒന്നാം തീയതി ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം.
അനുജനായ അഖിലിന്റെ മോശം കൂട്ടുകെട്ട് അജിത് ചോദ്യംചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അഖില്‍ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനായ അജിത്തിനെ മര്‍ദിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരന്‍ സുനീഷിനെയും പ്രതികള്‍ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ ഉപയോഗിച്ചാണ് സുനീഷിന്റെ തലയ്ക്കടിച്ചത്. തലയില്‍ എട്ടുതുന്നലുണ്ട്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി ഏനാത് പോലീസ് അറിയിച്ചു. പ്രതികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: younger brother attacked elder brother