കട്ടിയുള്ള പാല് ആരോഗ്യത്തിന് 25 വയസ്സിനുശേഷം അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. 25 വയസ്സിനുശേഷം പാല് നേർപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യവിദഗ്ധർ പോലും പറയുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് എന്തുകൊണ്ടാണ് ഇങ്ങനെ ആരോഗ്യ വിദഗ്ധർ പറയുന്നത് എന്ന് മനസ്സിലാക്കാം ഈ കാര്യത്തെക്കുറിച്ച് കൂടുതൽ അറിയാം
25 വയസ്സിന് ശേഷം പാൽ കുടിക്കുമ്പോൾ നേർപ്പിച്ച് കുടിക്കുതാണ് ഉചിതമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഗുണങ്ങൾ
പാൽ നേർപ്പിക്കുന്നതിലൂടെ പ്രാഥമികമായി കലോറി, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ സാന്ദ്രതയെ കുറയ്ക്കും. എന്നാൽ പാലന്റെ പോഷകമൂല്യത്തെ മൊത്തത്തിൽ ബാധിക്കുന്നത് കുറവായിരിക്കും. പോഷക ആവശ്യങ്ങൾ സമീകൃതാഹാരത്തീലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.
പാൽ നേര്‍പ്പിക്കുന്നത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ നേരിട്ട് തടസ്സപ്പെടുത്തുന്നില്ലെങ്കിലും ഇത് കാൽസ്യം കഴിക്കുന്നത് കുറയ്ക്കാൻ ഇടയാക്കും. ഒപ്റ്റിമൽ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഇലക്കറികൾ ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റ് സ്രോതസ്സുകൾ ഉറപ്പാക്കണം.