വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു. ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവും സുഹൃത്തുക്കളും കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെയാണ് ഒരാളെ കാണാതാവുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHT: young man drowns in river