മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി വഴന്നു വരുമ്പോൾ മാങ്ങ ചെറുതായി മുറിച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, അൽപം വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കണം.
അഞ്ച് മിനിറ്റ് ചെറുതീയിൽ വെച്ച് രണ്ടാം പാൽ (ഒരു കപ്പ്) ചേർത്ത് തിളക്കുമ്പോൾ മീൻ കഷണങ്ങൾ ഇട്ട് അടച്ചു വെച്ച് വേവിക്കണം. കുറുകി വരുമ്പോൾ ഉലുവപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കി ഒന്നാം പാൽ (അര കപ്പ്) ചേർത്ത് തീയണക്കാം. (മാങ്ങ ലഭ്യമല്ലെങ്കിൽ പകരം രണ്ട് കഷണം കുടംപുളി ഉപയോഗിക്കാവുന്നതാണ്.