പത്തനംതിട്ടയിലെ അമലാ ബാറില്‍ സംഘര്‍ഷം. തര്‍ക്കം ചോദ്യംചെയ്ത ജീവനക്കാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു. ആക്രമണം നടത്തിയ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശികളും സഹോദരങ്ങളുമായ സെബിന്‍ ബാബു, സ്റ്റെഫിന്‍ ബാബു എന്നിവരാണ് പിടിയിലായത്. ജീവനക്കാരനായ കൊല്ലം ശൂരനാട് സ്വദേശിയുമായ സോമരാജനെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്.
മദ്യപിക്കാനെത്തിയ സെബിനും സ്റ്റെഫിനും ബാറില്‍ തര്‍ക്കമുണ്ടാക്കി. ഇത് തടയാനെത്തിയ ബാര്‍ ജീവനക്കാരനെ ഇവർ മർദിക്കുകയായിരുന്നു. സെബിന്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ കൊണ്ട് സോമരാജന്റെ മുഖത്തിടിച്ചു. ഇദ്ദേഹത്തിന്റെ മൂക്കിന്റെ പാലം തകർന്നു. സോമരാജന്റെ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസ് എടുത്തത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു സെബിനും സ്റ്റെഫിനും ബാറില്‍ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
STORY HIGHLIGHT: brothers arrested for attacking bar employee