Kerala

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; യുവാവിനെ ഓടിച്ചിട്ട് പിടികൂടി പോലീസ് – youth arrested with ganja

സ്കൂൾ പരിസരത്തെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ ആണ് പോലീസിന്റെ പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു.

കൂടുതൽ കഞ്ചാവ് ഇയാൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യം ഉറപ്പിക്കാനാകുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജാക്കും. മംഗലപുരം എസ്എച്ച്ഒയും സംഘവും പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്.

STORY HIGHLIGHT: youth arrested with ganja