തിരുവനന്തപുരം വിഴിഞ്ഞത്ത് ബസിന്റെ മുന്‍ചക്രത്തിനടിയില്‍പെട്ട് സ്ത്രീയുടെ വലതു കൈ തകര്‍ന്നു. ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കെവെ, മുന്‍പോട്ടെടുത്ത അതേ ബസിടിച്ച് ടയറിനടിയില്‍പെട്ടാണ് അപകടമുണ്ടായത്. ബാലരാമപുരം ആര്‍.സി. തെരുവ് കോട്ടത്തുകോണം വീട്ടില്‍ സ്റ്റെല്ല എന്ന് സ്ത്രീക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
മുഖത്തിന്റെ ഇടതുവശം തറയില്‍ ഉരഞ്ഞും ഗുരുതര പരിക്കേറ്റു. അടിമലത്തുറയിലുളള സഹോദരിയുടെ മകനെ കണ്ടശേഷം തിരികെ പൂവാര്‍ – വിഴിഞ്ഞം ബസില്‍ കയറിയ ഇവര്‍ മുക്കോലയില്‍ ഇറങ്ങിയിരുന്നു. ബാലരാമപുരത്തേക്കുളള ബസ്റ്റോപ്പില്‍ എത്തുന്നതിനായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് മുന്നോട്ടെടുത്ത ബസിടിച്ച് മുന്‍ചക്രത്തിനടിയില്‍ പെട്ടത്.
വിഴിഞ്ഞം പോലീസെത്തി 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സ്റ്റെല്ലയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവശിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു.
story highlight: bus accident vizhinjam