- മീന്‍ – കാല്‍ കിലോ
- ചുവന്നുള്ളി – 8-10 എണ്ണം
- ഇഞ്ചി – 1 ഇഞ്ച് വലിപ്പത്തില്‍
- വെളുത്തുള്ളി – 5-6 അല്ലി
- പച്ചമുളക് – 1
- കുരുമുളക് പൊടി – 3 ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- പെരുംജീരകം പൊടിച്ചത് – ഒരു നുള്ള്
- ഉലുവാപ്പൊടി – 1/4 ടീസ്പൂണ്‍
- വാളന്‍പുളി – ചെറുനാരങ്ങാ വലിപ്പത്തില്‍
- കറിവേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
- ഉപ്പ് – പാകത്തിന്
മസാലപ്പൊടികള്‍ എല്ലാം അല്‍പം വെള്ളത്തില്‍ കലക്കി കുഴമ്പ് രൂപത്തിലാക്കി വെക്കുക. ചട്ടി ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. കറിവേപ്പില കൂടെ ചേര്‍ത്ത് കൊടുക്കാം. പച്ചമണം മാറി ചുവന്നു വരുമ്പോള്‍ മസാല പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.
മൂത്ത് വരുമ്പോള്‍ അതിലേക്ക് പുളി പിഴിഞ്ഞ വെള്ളവും കറിക്ക് ആവശ്യമായ വെള്ളവും ചേര്‍ത്ത് കൊടുക്കുക. തിളച്ചു വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് കൂടെ ചേര്‍ത്ത് കൊടുത്ത് വേവിക്കുക. മീന്‍ കഷ്ണങ്ങള്‍ വെന്ത് കറി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. മേലെ അല്‍പം കൂടെ വെളിച്ചെണ്ണ തൂകി കൊടുക്കാം. അല്‍പം കുറുകിയ രൂപത്തിലുള്ള കറിയാണ് കൂടുതല്‍ സ്വാദ്.