കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേമ്പർ ചർച്ച ഇന്ന് നടക്കും. ചേമ്പറിന് കീഴിലെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. സിനിമാ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യ അജണ്ട. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി നടത്തേണ്ട ചർച്ചകളെക്കുറിച്ചും ആലോചിക്കും. സർക്കാരുമായുള്ള ചർച്ചകളും അജണ്ടയിലുണ്ട്. ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രശ്നം സമവായത്തിൽ എത്തിയതിനുശേഷം സിനിമാ സമരത്തെക്കുറിച്ച് പുനരാലോചിക്കും എന്ന് ചേമ്പർ വ്യക്തമാക്കിയിരുന്നു.