Automobile

ഫെബ്രുവരി മാസവും വാഹന വിൽപനയിൽ ഒന്നാമൻ മാരുതി തന്നെ | February sale

ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ പത്താം സ്ഥാനത്താണ് ടാറ്റ പഞ്ച്

ഇന്ത്യൻ വാഹന വിപണിയിൽ എക്കാലവും മേധാവിത്വം പുലർത്തുന്നത്  മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. ഫെബ്രുവരി മാസത്തിലെ വാഹന വിൽപനയുടെ കണക്കുകൾ പുറത്തു വന്നപ്പോഴും മാരുതിയുടെ അപ്രമാദിത്വം തന്നെയാണ് കാണുവാൻ കഴിയുക. ഏറ്റവും കൂടുതൽ വിറ്റുപോയ വാഹനങ്ങളിൽ ഏഴും മാരുതിയുടേതായിരുന്നു. ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ പത്താം സ്ഥാനത്താണ് ടാറ്റ പഞ്ച്.

മേൽ സൂചിപ്പിച്ച പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചിന്റെ 14559 യൂണിറ്റാണ് വിറ്റുപോയത്. ഒമ്പതാം സ്ഥാനത്തുള്ള മാരുതിയുടെ ഡിസയറിനു 14694 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. എട്ടാം സ്ഥാനം കയ്യാളുന്നത് മാരുതി സുസുക്കിയുടെ തന്നെ എർട്ടിഗയാണ്. ഈ വാഹനത്തിനു കഴിഞ്ഞ മാസം 14868 ഉപഭോക്താക്കളെ സ്വന്തമാക്കാൻ കഴിഞ്ഞു. 2024 ൽ പലകുറി വിൽപനയിൽ ഒന്നാം സ്ഥാനത്ത് എത്തിയ എർട്ടിഗയ്ക്ക് 2025 ന്റെ തുടക്കത്തിൽ ആ മേധാവിത്വം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഏഴാം സ്ഥാനത്ത് ടാറ്റയുടെ നെക്‌സോണാണ്‌. 15349 യൂണിറ്റ് നെക്‌സോണാണ്‌ ടാറ്റ ഫെബ്രുവരിയിൽ വിറ്റത്. തൊട്ടു മുകളിൽ ആറാം സ്ഥാനത്ത് മാരുതി സുസുക്കി ബ്രെസയാണ്. 15392 യൂണിറ്റുകളാണ് ഉപഭോക്താക്കളുടെ കൈകളിൽ എത്തിയത്.

വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ നാലും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബലേനോയാണ്. 15480 യൂണിറ്റാണ് ഈ ജനപ്രിയ ഹാച്ച്ബാക്ക് വിറ്റുപോയിരിക്കുന്നത്. പുറത്തിറങ്ങിയ കാലം മുതൽ ഇന്നോളം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനമെന്ന ഖ്യാതി പേറുന്ന സ്വിഫ്റ്റാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 16269 സ്വിഫ്റ്റുകളാണ് ഫെബ്രുവരിയിൽ ഉപഭോക്താക്കളെ തേടിയെത്തിയത്. ഇന്ത്യൻ വാഹനവിപണിയിൽ ശക്തമായ സാന്നിധ്യമായ ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയുടെ ക്രെറ്റയാണ് കഴിഞ്ഞ മാസത്തിൽ മൂന്നാം സ്ഥാനത്ത്. 16317 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ജനുവരിയിൽ ഒന്നാം സ്ഥാനത്ത് ആയിരുന്ന വാഗൺ ആറിന് കഴിഞ്ഞ മാസത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

content highlight: February sale