Celebrities

തമന്ന ഭട്ടിയയും വിജയ് വര്‍മയും വേര്‍പിരിഞ്ഞു; കാരണം ഇതാണ് | Tammanah Bhatiya

വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്

പ്രണയവും ബ്രേക്കപ്പും ഇപ്പോള്‍ വലിയ വിഷയമല്ലാതെ ആയിരിക്കുന്നു. നടി തമന്ന ഭട്ടിയയുടെ ബ്രേക്കപ് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്‍ വിജയ് വര്‍മയുമായ രണ്ട് വര്‍ഷത്തോളമായി തമന്ന പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ ബന്ധം വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം തമന്നയും വിജയ് വര്‍മയും കഴിഞ്ഞ കുറച്ചാഴ്ചകള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞു. കാരണം വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. പ്രണയം മുന്നോട്ടു കൊണ്ടു പോകുന്നില്ല എങ്കിലും തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം മുന്നോട്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവരും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ മാസങ്ങള്‍ക്ക് മുന്‍പേ പുറത്ത് വന്നിരുന്നുവെങ്കിലും, ഒരുവരും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തിയതോടെ ആ ഗോസിപ്പുകള്‍ അവസാനിക്കുകയായിരുന്നു.

2023 ല്‍ ലവ് ലസ്റ്റില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് ന്യൂയോര്‍ക്കിലും ഗോവയിലും എല്ലാം ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ച ഫോട്ടോകള്‍ പുറത്തു വന്നതോടെ ഡേറ്റിങ് ഗോസിപ്പുകളും സജീവമായി. 2023 ജൂണ്‍ മാസത്തിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തമന്ന ഭട്ടിയ സ്ഥിരീകരിച്ചത്. തന്റെ ഹാപ്പി പ്ലേസ് ആണ് വിജയ് വര്‍മ എന്നാണ് തമന്ന പറഞ്ഞത്.

content highlight: Tammanah Bhatiya