നോമ്പ് തുറയ്ക്ക് ഒരു വെറൈറ്റി ഡ്രിങ്ക് തയ്യാറാക്കിയാലോ? എന്നും തയാറാക്കുന്ന ജ്യൂസുകളില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു സര്‍ബത്ത്. ആപ്പിള്‍ സര്‍ബത്ത് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ 1 ടേബിള്‍ സ്പൂണ്‍ ചിയ സീഡ് 5 മുതല്‍ 10 മിനിറ്റ് വരെ കുതിര്‍ക്കാന്‍ വെയ്ക്കുക. മറ്റൊരു ബൗളില്‍ ഒരു ടേബിള്‍ സ്പൂണ്‍ കസ്റ്റര്‍ഡ് പൗഡര്‍ എടുത്ത് കട്ട പിടിക്കാത്ത വിധത്തില്‍ നന്നായി ഇളക്കി എടുക്കുക.തുടര്‍ന്ന് ഒരു ലിറ്റര്‍ പാല് എടുത്ത് തിളച്ചു വരുമ്പോള്‍ തയ്യാറാക്കിവെച്ചിരുന്ന കസ്റ്റര്‍ഡ് പൗഡര്‍ ചേര്‍ത്തുകൊടുക്കുക. മീഡിയം ഫ്‌ളെയ്‌മില്‍ പാലും കസ്റ്റര്‍ഡും നന്നായി ഇളക്കി ചേര്‍ക്കുക.
ആവശ്യാനുസരണം മധുരം ചേര്‍ത്ത് കൊടുക്കുക.സ്റ്റൗ ഓഫ് ചെയ്ത് റൂം ടെംപറേച്ചറില്‍ സ്വല്‍പ്പം നേരം വെയ്ക്കുക.ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കുക. നന്നായി തണുത്തതിന് ശേഷം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചിരുന്ന ചിയാ സീഡ് ചേര്‍ത്തു കൊടുക്കുക. മൂന്ന് ആപ്പിള്‍ എടുത്ത് ഗ്രേറ്റ് ചെയ്ത് പാലിലേക്ക് ചേര്‍ത്തു കൊടുക്കുക.