ഈ കൊടും ചൂടിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു പച്ചമാങ്ങാ സർബത്ത് ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മൂന്നു നാലു മാങ്ങെയടുത്ത് പ്രഷർ കുക്കറിൽ വേവിക്കുക. മൂന്നു വിസിൽ അടിച്ചു കഴിയുമ്പോൾ കുക്കർ ഓഫ് ചെയ്യുക. ശേഷം പൾപ്പ് മാത്രം എടുക്കുക. മാങ്ങ പൾപ്പും 1 ടേബിൾ സ്പൂൺ കല്ലുപ്പും 1 ടേബിൾ സ്പൂൺ ജീരകവും 4 ടേബിൾ സ്പൂൺ പഞ്ചസാരയും 1 കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അൽപ്പം ഐസിട്ട്, ഒന്നോ രണ്ടോ പുതിനയിലകൾ ഇട്ട് അലങ്കരിക്കാം.