Food

പച്ചമാങ്ങാ വെച്ച് ഒരു കിടിലൻ ജാം ഉണ്ടാക്കിയാലോ?

പച്ചമാങ്ങ വെച്ച് ഒരു കിടിലൻ ജാം ഉണ്ടാക്കിയാലോ? മാങ്ങ ധാരാളം ലഭിക്കുന്ന ഈ സമയത്ത് തയ്യാറാക്കി സൂക്ഷിക്കാൻ പറ്റുന്ന ഒന്നാണ് ജാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പച്ചമാങ്ങ
  • വെള്ളം
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • കറുവപ്പട്ട
  • ഗ്രാമ്പൂ
  • ഏലയ്ക്ക
  • നാരങ്ങാനീര്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് കപ്പ് വെള്ളം എടുത്ത് അരക്കിലോ പച്ചമാങ്ങ കഷ്ണങ്ങളായി അരിഞ്ഞതു ചേർക്കുക. അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കുക. അഞ്ചോ ആറോ മിനിറ്റ് തിളപ്പിച്ചതിനു ശേഷം വെള്ളം അരിച്ചു മാറ്റി വെയ്ക്കുക. ഒരു പാനിൽ രണ്ടര കപ്പ് പഞ്ചസാര ചേർത്ത് രണ്ടു കപ്പ് വെള്ളം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം മാറ്റി വേവിച്ചു വെച്ചിരിക്കുന്ന മാങ്ങയും അൽപ്പം നാരങ്ങാനീരും കൂടി ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റുന്നതു വരെ തിളപ്പിച്ചതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി വെയ്ക്കാം. തണുത്തതിനു ശേഷം ഉചിതമായ പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.