India

ഷൊര്‍ണൂരില്‍ 22കാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയത് സിറിഞ്ച്

ഷൊര്‍ണൂരില്‍ കുഴഞ്ഞുവീണു മരിച്ച 22കാരന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്ന് സംശയം. ഷൊര്‍ണൂരില്‍ 22 കാരന്റെ മരണത്തിന് കാരണം ലഹരി ഉപയോഗമെന്ന് സൂചന.

അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതാണ് ലഹരി ഉപയോഗമാണോ മരണകാരണമെന്ന് സംശയിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലപ്പുറം ചക്കാലക്കുണ്ട് സ്വദേശിയായ യുവാവ് അമ്മയുടെ വീടായ ഷൊര്‍ണൂരില്‍ വെച്ചാണ് കുഴഞ്ഞുവീഴുന്നത്. ശുചിമുറിയില്‍ കയറി അരമണിക്കൂര്‍ ചെലവഴിച്ച് പുറത്തിറങ്ങിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.

വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ മരണം സംഭവിച്ചു. യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറഞ്ചിന്റെ പാക്കറ്റും ശുചിമുറിയില്‍ നിന്ന് നീഡിലും കണ്ടെത്തി. കയ്യില്‍ കുത്തിയ പാടുകള്‍ ഉണ്ടെന്നാണ് പൊലീസ് മഹസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.