Health

മഖാനയുടെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാലോ.?

താമര വിത്തുകൾ അഥവാ മഖാന വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കുട്ടികൾക്ക് മുതിർന്നവർക്കും ഇത് ഒരേപോലെ ആരോഗ്യഗുണം പകരുകയും ചെയ്യാറുണ്ട് ഈ വിത്തുകൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ ആദ്യം ഈ വിത്തുകളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അറിയാം, ശരീരവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഒരു വിത്ത് കഴിക്കാവുന്നതാണ്. ആന്റിഓക്സിഡന്റുകൾ നിരവധി അടങ്ങിയ ഈ ഒരു വിത്ത് കുട്ടികളുടെ ശരീരത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് സ്നാക്സ് എന്ന രീതിയിൽ കുട്ടികൾക്ക് നൽകാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഈ വിത്തുകൾ

ഗുണങ്ങൾ

മഖാന, ഫൈബറിന്‍റെയും പ്രോട്ടീനിന്‍റെയും നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ മഖാന കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാനും, ദീര്‍ഘനേരത്തേക്ക് മറ്റെന്തെങ്കിലും കഴിക്കുന്നത് തടയാനുമെല്ലാം സഹായിക്കുന്നു. എന്നുവച്ചാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ സ്നാക്ക് ആണെന്ന് സാരം.

കലോറി വളരെ കുറവാണ് എന്നതാണ് മഖാനയുടെ മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുമുണ്ട് ഇതില്‍. ഇക്കാരണം കൊണ്ടും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം.
ഇനി പോഷകങ്ങളുടെ കാര്യത്തിലാണെങ്കില്‍ മറ്റ് പല സ്നാക്സുകളെയും താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ മുന്നിലായി വരും മഖാനയുടെ സ്ഥാനം. കാത്സ്യം, മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ് എന്നിങ്ങനെ ആരോഗ്യത്തിന് പല ഗുണങ്ങള്‍ക്കും ആവശ്യമായി വരുന്ന ഘടകങ്ങളുടെ കലവറയാണ് മഖാന.

ഇതിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മഖാന സഹായകമാകാറുണ്ട്.

Latest News