Kerala

കരിക്കോട്ടക്കരിയിലെ കുട്ടിയാനയെ മയക്കുവെടി വെച്ചു

കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു. ഡോ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.

മയക്കുവെടിയേറ്റ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആന പാഞ്ഞടുത്തു. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദ​ഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.

രാവിലെ വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന അൽപനേരം അക്രമാസക്തനായിരുന്നു. റോഡിൽനിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയിരുന്നു.

ആനയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീവ്ര ശ്രമം നടത്തിയിരുന്നു. തുടർന്നാണ് മയക്കുവെടി വെച്ചത്.