ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ ഏറെ ശ്രമകരമായാണ് തളച്ചത്. ജ്ഞാനോദയം സഭ ക്ഷേത്രത്തിന് സമീപം ഊട്ടോളി മഹാദേവൻ എന്ന ആന ഇടഞ്ഞത്. തിടമ്പ് ഏറ്റുന്നതിനു മുൻപ് കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോൾ ആന ഇടയുകയായിരുന്നു.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുളിപ്പിക്കുന്നതിന് സൗകര്യമില്ലാത്തതിനാല്‍ ആനയെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. കുറേ ദൂരം ഓടിയ ശേഷം ക്ഷേത്ര വളപ്പിലേക്ക് കടന്ന ആന അവിടെ തന്നെ ഏറെ നേരം തുടർന്നു. ഇതിനിടെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആന തകർത്തിരുന്നു.
ആനയെ ആദ്യം തളച്ചെങ്കിലും പിന്നീട് ചങ്ങല പൊട്ടിക്കുകയും വീണ്ടും അക്രമാസക്തനാവുകയുമായിരുന്നു. തളയ്ക്കാനെത്തയവർക്ക് നേരെ ആന പാഞ്ഞടുത്തിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ആനയെ തളയ്ക്കുകയായിരുന്നു.
STORY HIGHLIGHT: kochi elephant attack