നമ്മുടെ ശരീരത്തിൽ വിറ്റാമിൻ സി ധാരാളം നൽകാൻ സാധിക്കുന്ന ഒന്നാണ് ചൈനീസ് നെല്ലിക്ക എന്നറിയപ്പെടുന്ന കിവി പഴം നിരവധി ആരോഗ്യഗുണങ്ങളാണ് കിവി പഴത്തിൽ ഉള്ളത് ഗർഭിണികളും കൊച്ചുകുട്ടികളും ഒക്കെ ഇത് കൂടുതൽ കഴിക്കുന്നത് വളരെ നല്ലതാണ് ആന്റിഓക്സിഡന്റുകൾ വിറ്റാമിൻ സി തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുള്ള ഒരു പഴമാണ് കിവി. രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുവാൻ ഈ ഒരു പഴത്തിന് സാധിക്കും
കിവിയുടെ ഗുണങ്ങൾ
കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഒരുപാട് അടങ്ങിയിട്ടുണ്ട് മലബന്ധം തടയുവാനും ദഹനാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു
നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നു
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു ഉയർന്ന അളവിൽ ഫൈബർ പൊട്ടാസ്യം വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിരിക്കുന്നു
കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
ശരീരത്തിൽ ഉടനീളം ഉള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു
സന്ധിവാതം ആസ്മ തുടങ്ങിയ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു തിമിരം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതെയാകുന്നു അതുവഴി കണ്ണിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു
ചുളിവുകൾ പ്രായത്തിന്റെതായ പാടുകൾ എന്നിവ കുറച്ച് ചർമ്മം മികച്ചതാക്കുന്നു
ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രതയും തകർക്കവും കുറയ്ക്കുന്നു
കലോറി കുറവായതുകൊണ്ട് തന്നെ വിശപ്പ് നിയന്ത്രിക്കുവാനും സാധിക്കും ഇതുവഴി ശരീരഭാരം കുറയ്ക്കുന്നു
content highlight : Great benefits of kiwi