ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി വിശദമായി പരിശോധിക്കാൻ പോലീസ്. നോബിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. തൊടുപുഴയിലെ വീട്ടിലെത്തിയാണ് നോബി ലൂക്കോസിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിൽ ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നൽകി. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്. പ്രകോപനമരമായ രീതിയിൽ എന്തെങ്കിലും മെസേജുണ്ടോ എന്ന് പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല. എന്ത് മെസ്സേജുകൾ ആണ് അയച്ചതെന്ന് കണ്ടെത്താൻ പോലീസ് നോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു. നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഷൈനിയുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുക്കും. തൊടുപുഴയിലെ വീട്ടിലായിരുന്ന സമയത്ത് നോബി അതിക്രൂരമായി ഷൈനിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലിൽ ഷൈനിയുടെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയെയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
STORY HIGHLIGHT: ettumanoor woman and daughters death case