Health

അറിയാം ഏലക്ക ചായയുടെ ആരോഗ്യ ഗുണങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളിൽ വളരെയധികം വിലയേറിയതും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമായ ഒന്നാണ് ഏലക്ക.

നല്ല തലവേദന എടുത്ത് നിൽക്കുന്ന സമയത്ത് ഒരു ഏലയ്ക്കാ ചായ കിട്ടുകയാണെങ്കിൽ അതിനൊപ്പം ആശ്വാസവും രുചിയും കൂടുതലായിരിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഏലയ്ക്കാ ചായ. ഇതുകൊണ്ട് ഒരുപാട് ഗുണമാണ് ശരീരത്തിന് ലഭിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളിൽ വളരെയധികം വിലയേറിയതും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമായ ഒന്നാണ് ഏലക്ക.

പതിവായി ഏലക്കായ കുടിക്കുന്ന ആളുകളിൽ ഉണ്ടാകുന്ന ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. പതിവായി ഏലക്കാ ചായ കുടിക്കുന്നത് ആസിഡിറ്റി അകറ്റുവാനും ദഹനക്കേടിനെ അകറ്റുവാനും സഹായിക്കുന്നുണ്ട് അതേപോലെ ഗ്യാസ്ട്രബിൾ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ കൂടി സഹായിക്കുന്നുണ്ട്.

ഏലയ്ക്കാ ചായ പതിവായി കുടിക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് പറയുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാനും ഇതിന് സാധിക്കും . ശ്വാസകോശ സംബന്ധമായ അണുബാധകൾ കരളിലെ വിഷാംശം പൊണ്ണത്തടി വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ അനുഭവിക്കുന്നവർക്കും ദിവസവും ഏലയ്ക്കാ ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഏലയ്ക്ക വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വായനാറ്റം പോലെയുള്ള പ്രശ്നങ്ങൾ അകറ്റുവാനും ദിവസവും ഏലക്കാ ചായ കുടിക്കുന്നത് ഗുണം നൽകും.

അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ കൂടി ഏലക്ക ചായ നൽകുന്നുണ്ട് . ചുരുക്കം പറഞ്ഞാൽ രാവിലെ ഒരു ഏലക്കാ ചായ ദിവസവും കുടിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണങ്ങൾ ആണ് ഒരു വ്യക്തിയുടെ ശരീരത്തിൽ നൽകുന്ന ചായ ദിവസവും കുടിച്ചു നോക്കുക

content highlight : The health benefits of cardamom tea are known