Kerala

കുട്ടികളിലെ അക്രമവാസന വർധിച്ചു വരുന്നതിന് മാതാപിതാക്കളും ഉത്തരവാദികൾ; സംവിധായകൻ ജയരാജ്‌

കോട്ടയം: കുട്ടികളിലെ അക്രമവാസന വർധിച്ചു വരുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണെന്ന് സംവിധായകൻ ജയരാജ്. ഇന്നത്തെ കാലത്ത് മാതാപിതാക്കൾ ആവശ്യത്തിൽ കൂടുതൽ ലാളന കുട്ടികൾക്ക് നൽകുന്നുണ്ട്. മുൻ തലമുറയ്ക്കു കിട്ടാതിരുന്ന സൗകര്യങ്ങൾ എല്ലാം നമ്മളുടെ മക്കൾക്കു കൊടുക്കാൻ ശ്രമിക്കുന്നതാണു പ്രശ്നം. കുട്ടികൾ കാണുന്ന വിഡിയോകൾ, വിഡിയോ ഗെയിമുകൾ തുടങ്ങിയവയെല്ലാം ചെറുപ്പം മുതൽ കുട്ടികളുടെ മനസ്സിൽ കയറിക്കൂടി പ്രശ്നം ഉണ്ടാക്കുന്നുണ്ട്. സിനിമ മാത്രം ആണ് ഇന്നത്തെ പ്രശ്നത്തിനു കാരണം എന്നു പറയുന്നത് ലാഘവത്തോടെയുള്ള നിരീക്ഷണം മാത്രമാണ്. വിഷയത്തിൽ സമൂഹത്തിനു മൊത്തത്തിൽ ഉത്തരവാദിത്തം ഉണ്ടെന്നു ജയരാജ് പറഞ്ഞു.