നോമ്പ് തുറക്കുമ്പോഴും അല്ലാത്തപ്പോഴും ഇനി നാരങ്ങാവെള്ളം തയ്യാറാക്കുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കിനോക്കൂ. അല്പം വ്യത്യസ്തമായി കിടിലൻ സ്വാതിലൊരു നാരങ്ങാവെള്ളം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നാരങ്ങ
- ഇഞ്ചി
- പച്ചമുളക്
- തേങ്ങ
- പഞ്ചസാര
- വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറിലേയ്ക്ക് രണ്ടു നാരങ്ങയുടെ നീരെടുക്കുക. അതിലേയ്ക്കു ഇഞ്ചി ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണം മുളകും കൂടി ചേർത്തുകൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും ആവശ്യത്തിന് പഞ്ചസാരയും വളരെ കുറച്ചു വെള്ളവും കൂടി ചേർത്ത് ബ്ലെൻ്റ് ചെയ്യുക. നന്നായി ബ്ലെൻ്റായി എന്ന് ഉറപ്പാക്കിയതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒരിക്കൽ കൂടി ബ്ലെൻ്റ് ചെയ്ത് അരിച്ചെടുക്കുക. തുടർന്ന് സേർവ് ചെയ്യാം.