മാമ്പഴക്കാലം അല്ലെ, എന്നും തയ്യാറാക്കുന്ന മാമ്പഴ റെസിപ്പികളിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു റെസിപ്പി നോക്കിയാലോ? രുചികരമായ ചക്കരമാങ്ങ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നന്നായ് പഴുത്ത നാലു മാങ്ങ തൊലി കളയാതെ കഴുകി വരഞ്ഞെടുക്കുക. ഒരു പ്രഷർ കുക്കറിലേയ്ക്കു മാങ്ങയും രണ്ടു ചെറിയ കട്ട ശർക്കരയും കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച് അടുപ്പിൽ വെയ്ക്കുക. രണ്ടു വിസിൽ അടിച്ചതിനു ശേഷം പ്രഷർകുക്കർ തുറന്നു വെച്ച് വെള്ളം വറ്റിച്ചു കുറുക്കിയെടുക്കുക. ചക്കരമാങ്ങ തയ്യാർ.