വെണ്ടയ്ക്ക വറുത്ത് കഴിച്ച് നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഇനി വെണ്ടയ്ക്ക വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക് കഷ്ണങ്ങളാക്കി നടുവെ പിളർന്നു മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽവെച്ച് അൽപ്പം എള്ള്, തേങ്ങചിരകിയത്, കടല എന്നിവ വറുക്കുക. ശേഷം ഇവ പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം പൊടിച്ചത്, കുറച്ചു ഗരംമസാല, ( ലഭ്യമെങ്കിൽ ആംജൂർ പൗഡർ), ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക. ചെറുതായി അരിഞ്ഞ സവാള, മല്ലിയില, പച്ചമുളക്, അൽപ്പം നാരങ്ങാനീര് എന്നിവ കൂടി ചേർത്തിളക്കി നടുവെ പിളർന്ന വെണ്ടയ്ക്കയുടെ ഉള്ളിലേയ്ക്ക് വെച്ചു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് വെണ്ടയ്ക്ക വറുത്തെടുക്കുക.