പല സാഹചര്യങ്ങളാല്‍ സംരക്ഷിക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുരുന്നുകളെ കൈയ്‌നീട്ടി സ്വീകരിച്ച് മാതൃത്വത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി പരിചരിക്കാന്‍ 2001 നവംബര്‍ 14ന് സംസ്ഥാന ശിശുഷേമ സമിതി തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കരുതലിനായി കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആറ് നവാഗതര്‍ കൂടി എത്തി.
ചൊവ്വ രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെണ്‍ കുരുന്ന് സമിതിയുടെ പരിചരണാര്‍ത്ഥം ഏറ്റവും അവസാനമായി എത്തിയത്. അന്നേ ദിവസം വെളുപ്പിന് മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി ലഭിച്ചിരുന്നു. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുട്ടിയുമാണ് പുതിയ അതിഥി. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി വാസുദേവന്‍ നായരുടെ സ്മൃതി തുടിച്ചു നില്‍ക്കുന്ന ഈ കാലത്ത് അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞിന് ‘തൂലിക’ എന്ന പേരാണ് നല്‍കിയത്.
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് തുളസി, നിര്‍മ്മല്‍, വാമിക, തെന്നല്‍, അലിമ എന്നീ പേരുകള്‍ നല്‍കിയിരുന്നു. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും സമിതിയുടെയും തീവ്രമായ ബോധവല്‍ക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിര്‍ഭാഗ്യവും അപമാനവുമെന്ന നിലയില്‍ നിന്ന് കുരുന്നു ജീവനുകള്‍ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണാര്‍ത്ഥം എത്തിക്കുന്നത്.
ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാന്‍ സമിതിക്ക് കഴിഞ്ഞുവെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ കുമാര്‍ പറയുന്നു. കഴിഞ്ഞ 19 മാസത്തിനിടയില്‍ സമിതി 130 കുട്ടികളെയാണ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ദത്ത് നല്‍കിയത്. അമ്മത്തൊട്ടിലില്‍ നിന്നും സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ കുരുന്നുളെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി.
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 621 – mമത്തെ കുട്ടിയും 2025-ല്‍ ലഭിക്കുന്ന 6þm മത്തെ കുഞ്ഞുമാണ് തൂലിക. തൂലിക, അലിയ എന്നീ കുട്ടികളുടെ ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കുഞ്ഞുങ്ങളുടെ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടാനും ജനറല്‍ സെക്രട്ടറി പറയുന്നു.
CONTENT HIGH LIGHTS; Ammatotilil ‘Tulika and Pancharatnam’: Six guests at Ammatotilil for a month