പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം സബ്ട്രഷറിയിലെത്തുന്ന പെന്‍ഷന്‍കാര്‍ക്ക് ഇനി പെന്‍ഷനും വാങ്ങാം ഒപ്പം പഴയ സുഹൃത്തുക്കള്‍ക്കൊപ്പം അല്പനേരം സൊറ പറഞ്ഞും ഇരിക്കാം. പെന്‍ഷന്‍ വാങ്ങാനെത്തുന്ന വയോജനങ്ങള്‍ക്ക് ‘സൊറയിടം’ എന്ന പേരില്‍ പ്രകൃതിദത്തമായ വിശ്രമകേന്ദ്രമൊരുക്കി മാതൃകയാവുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്.
സ്ഥലപരിമിതിയും തിരക്കും മൂലം ബുദ്ധിമുട്ടുകയായിരുന്നു സബ്ട്രഷറി അധികൃതര്‍. പെന്‍ഷന്‍ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കും. പ്രായമേറിയ പെന്‍ഷന്‍കാരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ട്രഷറിക്കു സമീപമുള്ള തണല്‍മരത്തിന്റെ ചുവട്ടില്‍ വിശ്രമ സ്ഥലം ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നല്ല മനസ്സിന് കൈകോര്‍ത്ത് സമീപത്തെ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മനോജും സഹായവുമായി രം?ഗത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ വിശ്രമകേന്ദ്രം സജ്ജമാക്കിയത്.
CONTENT HIGH LIGHTS; Let’s say ‘Sora’, now and then; Pothankot Block Panchayat has prepared a rest center for pensioners