Food

നോമ്പ് തുറക്കാൻ മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി തയ്യാറാക്കിയാലോ?

നോമ്പ് തുറക്കാൻ മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • വെള്ളം
  • ഉപ്പ്
  • പഞ്ചസാര
  • കരിഞ്ചീരകം
  • അരിപ്പൊടി
  • മൈദ
  • നേന്ത്രപ്പഴം
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് അൽപ്പം ഉപ്പ്, കരിഞ്ചീരകം, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ രണ്ട് കപ്പ് അരിപ്പൊടിയും, കാൽ കപ്പ് മൈദയും ചേർത്തിളക്കി മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. ഇതിലേയ്ക്ക് നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉടച്ചത് അൽപ്പം എണ്ണയോടൊപ്പം ചേർത്തിളക്കുക. ഈ മാവ് അൽപ്പം കട്ടിയിൽ പരത്തിയെടുത്ത് വട്ടത്തിൽ മുറിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വറുത്തെടുക്കാം. ഇഷ്ടാനുസരണം കഴിക്കാം.

 

Latest News