മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്ന് സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നവ ഫാസിസം ആണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്തു സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന് ആർഎസ്എസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ് മോഡി സർക്കാർ. ക്ലാസിക്കൽ ഫസിസത്തിൽ നിന്നും മാറി നവ ഫാസിസം ഹിന്ദുത്വ കോർപ്പറേറ്റ് താല്പര്യങ്ങളോടൊപ്പം ചേരുകയാണ്. മോദി സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടപ്പാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കാൻ ആണ്. ഇതിനു എതിരായ ബദൽ ആണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
പാർട്ടി കരട് രാഷ്ട്രീയ രേഖയിലെ നവ ഫാസിസ പ്രയോഗത്തിനു എതിരെ കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശൻ പ്രതികരിക്കുന്നത്. ബിജെപിക്ക് എതിരെ ഒന്നും ചെയ്യാതെ കോൺഗ്രസ് നേതാക്കൾ സിപിഐഎം നെതിരെ പ്രചരണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ പാർട്ടി വിഭഗീയത ഇല്ലതായി ഒറ്റകെട്ടായതിലെ സന്തോഷവും പ്രകാശ് കാരാട്ട് പ്രകടിപ്പിച്ചു.