Kerala

എറണാകുളത്ത് മധ്യവയസ്ക വീടിനുള്ളില്‍ മരിച്ച നിലയിൽ

എറണാകുളം കാലടി മറ്റൂരിൽ വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി വീട്ടിൽ മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു. ഒറ്റക്കായിരുന്നു താമസം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു.

രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. ഇവര്‍ മറ്റ് സ്ഥലത്താണ് താമസം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മണി. രാവിലെ വീടിന് പുറത്ത് മണിയെ കാണാതായതോടെ ബന്ധുക്കളും അയല്‍കാരും അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

Latest News