നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിവിധ ബാങ്കുകള്‍ സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന റിട്ടേണ്‍ ആണ് ഈ സ്‌കീമുകളുടെ ആകര്‍ഷണം. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത്.
അടുത്തിടെ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ച പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ ബാങ്കുകള്‍ തുടരാനുള്ള സാധ്യത കുറവാണ്. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറയ്ക്കുന്ന മുറയ്ക്ക് വൈകാതെ തന്നെ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും കുറയ്ക്കുന്നതാണ് ബാങ്കുകളുടെ രീതി. അതുകൊണ്ട് ഉയര്‍ന്ന പലിശനിരക്ക് ആഗ്രഹിക്കുന്നവര്‍ സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളുടെ കാലാവധി തീരും മുന്‍പ് നിക്ഷേപം നടത്തുന്നത് നല്ലതാണ്.
മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന അഞ്ച് സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ ചുവടെ:
1. എസ്ബിഐ അമൃത് വൃഷ്ടി:
എസ്ബിഐയുടെ 444 ദിവസം കാലാവധിയുള്ള അമൃത് വൃഷ്ടി സ്‌കീമില്‍ 7.25 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശ ലഭിക്കും. പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.
2. എസ്ബിഐ അമൃത് കലാഷ്:
എസ്ബിഐയുടെ 400 ദിവസം കാലാവധിയുള്ള പ്രത്യേക സ്‌കീമായ അമൃത് കലാഷ് 7.10 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സ്‌കീമില്‍ ചേരാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.
3. ഐഡിബിഐ ബാങ്ക് ഉത്സവ് കോളബിള്‍ എഫ്ഡി(IDBI Bank- Utsav Callable FD)
ഉത്സവ് കോളബിള്‍ എഫ്ഡി എന്നത് കാലാവധിയെ ആശ്രയിച്ച് വ്യത്യസ്ത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക എഫ്ഡി പദ്ധതിയാണ്. 300,375, 444, 555 ദിവസം എന്നിങ്ങനെ വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപ സ്‌കീമാണിത്. 300 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതി സ്വീകരിക്കുന്ന ജനറല്‍ കാറ്റഗറിക്ക് 7.05 ശതമാനം പലിശയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.55 ശതമാനവും 80ഉം 80 വയസിന് മുകളിലുമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.55 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. 555 ദിവസം കാലാവധിയുള്ള പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പലിശ ലഭിക്കും. ജനറല്‍ കാറ്റഗറിക്ക് 7.4 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണിന് 8.05 ശതമാനവും പലിശയാണ് ലഭിക്കുക. മാര്‍ച്ച് 31 വരെ മാത്രമേ ഐഡിബിഐ ബാങ്ക് ഉത്സവ് കോളബിള്‍ എഫ്ഡി സ്‌കീമില്‍ ചേരാന്‍ സാധിക്കൂ.
4. IND സൂപ്പര്‍ 400 ഡേയ്സ്
300 ദിവസം കാലാവധിയുള്ള IND സുപ്രീം 300 ഡേയ്സ്, 400 ദിവസം കാലാവധിയുള്ള IND സൂപ്പര്‍ 400 ഡേയ്സ് എന്നി പേരുകളില്‍ പ്രത്യേക ഫിക്‌സഡ് ഡെപ്പോസിറ്റ് (FD) സ്‌കീമുകള്‍ ഇന്ത്യന്‍ ബാങ്കിനുണ്ട്. 400 ദിവസം കാലാവധിയുള്ള IND സൂപ്പര്‍ 400 ഡേയ്സ് തെരഞ്ഞെടുക്കുന്ന സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. IND സുപ്രീം 300 ഡേയ്സ് തെരഞ്ഞെടുക്കുന്ന സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനം പലിശയാണ് ലഭിക്കുക. IND സൂപ്പര്‍ 400 ഡേയ്സില്‍ ജനറല്‍ കാറ്റഗറിക്ക് 7.30 ശതമാനമാണ് പലിശ ലഭിക്കുക. IND സുപ്രീം 300 ഡേയ്സില്‍ ജനറല്‍ കാറ്റഗറിക്ക് ലഭിക്കുന്ന പലിശ കുറയും. 7.05 ശതമാനം പലിശയാണ് ലഭിക്കുക. സ്‌കീമില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.
content highlight: Fixed Deposit