Health

ഹാലിം വിത്തുകൾ ഏത് രീതിയിൽ ഉപയോഗിച്ചാൽ ആണ് ശരീരത്തിന് ഗുണകരമാവുന്നത്

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഹാലീം വിത്തുകൾ പലർക്കും ഇതിന്റെ ഗുണത്തെക്കുറിച്ച് അറിയില്ല. ഈ വിത്തുകൾ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രക്തം ശുദ്ധീകരിക്കാൻ അടക്കം വളരെയധികം ഗുണമുള്ള ഒന്നാണ് ഈ വിത്തുകൾ ഇവയുടെ യഥാർത്ഥ ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാതെയാണ് പലരും ഈ വിത്തുകൾ ഉപയോഗിക്കുന്നത് എന്നാൽ ഈ വിത്തുകൾ നമ്മുടെ ശരീരത്തിൽ നൽകുന്ന ഗുണങ്ങളെ കുറിച്ച് നമ്മൾ അറിയുകയാണെങ്കിൽ ഇത് ഉപയോഗിക്കേണ്ട രീതിയിൽ തന്നെ ഉപയോഗിക്കും എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം, ഈ വിത്തുകളെ കുറിച്ചും ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങളെ കുറിച്ചും അറിയാം

ഹാലിം വിത്തുകൾ എന്താണ്.?

ആയുർവേദത്തിൽ പോഷക ഗുണങ്ങളുള്ള ഒരു പ്രധാന ഔഷധസസ്യമാണ് ആശാളി. ഇതിന്റെ ചെറിയ വിത്തുകൾക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. ദഹനക്കേട്, അജീർണം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ആശാളി ഉപയോഗിക്കുന്നു.

ഗുണങ്ങൾ

രക്തത്തെ ശുദ്ധീകരിക്കുന്നതിനും വിഷാംശങ്ങൾ നീക്കുന്നതിനും ആശാളി നല്ലതാണ്. മൂത്രാശയ സംബന്ധമായ അണുബാധകൾ ചികിത്സിക്കുന്നതിന് ആശാളി ഉപയോഗിക്കാറുണ്ട്. ചൊറി, പൊള്ളൽ തുടങ്ങിയ ത്വക്ക് രോഗങ്ങൾക്കും ആശാളി ഉപയോഗിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ഫോളിക് ആസിഡ്, വിറ്റാമിന് എ, സി, ഇ എന്നിവ ആശാളിയിലുണ്ട്.

എങ്ങനെ ഉപയോഗിക്കാം

ഒരു വലിയ സ്പൂൺ ആശാളി വിത്ത് വെള്ളത്തിൽ ഒരു രാത്രി കുതിർത്ത് വച്ചതിനു ശേഷം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ശരീര ഭാരം കുറയുകയും പ്രതിരോധശേഷി കൂടുകയും ചെയ്യും.